ഇന്‍കം ടാക്‌സ് ക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് കയറാന്‍ ശ്രമം, സെക്യൂരിറ്റിയുമായി വാക്കുതര്‍ക്കമുണ്ടായി; ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ 

അവര്‍ക്കൊപ്പം സ്ത്രീയും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു
കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നും കണ്ടെത്തിയപ്പോള്‍/ ടിവി ദൃശ്യം
കുട്ടിയെ ആശ്രാമം മൈതാനത്തു നിന്നും കണ്ടെത്തിയപ്പോള്‍/ ടിവി ദൃശ്യം

കൊല്ലം:  ഓയൂരില്‍ നിന്നും കാണാതായ ആറു വയസ്സുകാരി അബിഗേല്‍ സാറ റെജിയെ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിക്കുന്നതിന് മുമ്പ്, സമീപത്തെ ഇന്‍കം ടാക്‌സ് ക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് കയറാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. രണ്ടു പുരുഷന്മാരാണ് കുട്ടിയുമായി ഇന്‍കം ടാക്‌സ് ക്വാര്‍ട്ടേഴ്‌സ് വളപ്പിലേക്ക് കയറാന്‍ ശ്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 

എന്നാല്‍ സെക്യൂരിറ്റി അകത്ത് കയറാന്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സെക്യൂരിറ്റിയുമായി ചെറിയ തോതില്‍ വാക്കു തര്‍ക്കവുമുണ്ടായി. തുടര്‍ന്ന് അവിടെ നിന്നും ഇവര്‍ മടങ്ങിപ്പോകുകയായിരുന്നു. അപ്പോള്‍ അവര്‍ക്കൊപ്പം സ്ത്രീയും ഉണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. പിന്നീടാണ് അവര്‍ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച ശേഷം കടന്നുകളഞ്ഞത്.

ഓയൂരില്‍ തട്ടിക്കൊണ്ടു പോയ ആറ് വയസുകാരി അബിഗേല്‍ ഇന്നലെ രാത്രി ഒരു വീട്ടിലാണ് താമസിച്ചതെന്ന് പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. ഉപദ്രവിച്ചില്ലെന്നും ഭക്ഷണം കൃത്യസമയത്ത് നല്‍കിയെന്നും കുട്ടി പറഞ്ഞു. ഇന്ന് രാവിലെയാണ് കാറില്‍ കയറിയതെന്നും അബിഗേല്‍ പറഞ്ഞു. ആശ്രാമം മൈതാനത്തു നിന്നും ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആറു വയസ്സുകാരിയെ കണ്ടെത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com