ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ പിഎസ്സി വിജ്ഞാപനം ഉടൻ

ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പിഎ​സ് സി തീ​രു​മാ​നി​ച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തി​രു​വ​ന​ന്ത​പു​രം: ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ് അ​ട​ക്കം 37 ത​സ്തി​ക​ക​ളി​ൽ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പിഎ​സ് സി തീ​രു​മാ​നി​ച്ചു. ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സിന്റെ വിജ്ഞാപനം ഡിസംബർ 15 ഓടേയാണ് പ്രസിദ്ധീകരിക്കുക. ഈ ​വ​ർ​ഷം മു​ത​ൽ ഒ​റ്റ പ​രീ​ക്ഷ​ മാ​ത്ര​മാ​യി നടക്കുന്ന ലാ​സ്റ്റ് ​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സിന് ജ​നു​വ​രി 17 വ​രെ അ​പേ​ക്ഷി​ക്കാം. ഏ​ഴാം ക്ലാ​സാ​ണ് യോ​ഗ്യ​ത. ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​നാ​കി​ല്ല. 

സം​സ്ഥാ​ന​ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ൻറി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ ഇ​ൻ നെ​ഫ്രോ​ള​ജി, വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ അ​സി.​ ഡേ​റ്റ​ബേ​സ്​ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ, മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (സി​ദ്ധ), ടൂ​റി​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സ​ർ, ജ​ന​റ​ൽ ഫി​സി​യോ​തെ​റ​പ്പി​സ്റ്റ്, അ​ഗ്രി​ക​ൾ​ച​ർ അ​സി​സ്റ്റ​ൻറ്​ ​ഗ്രേ​ഡ് ര​ണ്ട്​ അ​ട​ക്കം 11 ത​സ്തി​ക​യി​ലേ​ക്കാ​ണ്​ വി​ജ്ഞാ​പ​നം. ജി​ല്ലാ ത​ല ജ​ന​റ​ൽ റി​ക്രൂ​ട്ട്മെ​ൻറി​ൽ ലാ​സ്റ്റ്​​ഗ്രേ​ഡ് സെ​ർ​വ​ൻറ്​​സ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ ലൈ​ൻ​മാ​ൻ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ൽ പ​മ്പ് ഓ​പ​റേ​റ്റ​ർ/​പ്ലം​ബ​ർ അ​ട​ക്കം നാ​ല്​ ത​സ്തി​ക​യി​ൽ അ​പേ​ക്ഷി​ക്കാം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com