നമ്പര്‍ പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്തണം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊതുജന സഹായം തേടി പൊലീസ്

പൊലീസിനെ ബന്ധപ്പെടാനായി 9497980211 എന്ന ഫോണ്‍നമ്പറും കൊല്ലം റൂറല്‍ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍, പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
പ്രതികള്‍ ഉപയോഗിച്ചിരുന്ന കാര്‍, പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊല്ലം: ഓയൂരില്‍ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ സഹായം തേടി കൊല്ലം റൂറല്‍ പൊലീസ്.  KL-04 AF 3239എന്ന നമ്പര്‍ നിര്‍മിച്ച സ്ഥാപനങ്ങള്‍ പൊലീസിനെ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്. 

പൊലീസിനെ ബന്ധപ്പെടാനായി 9497980211 എന്ന ഫോണ്‍നമ്പറും കൊല്ലം റൂറല്‍ പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുദിവസമായിട്ടും പ്രതികളെക്കുറിച്ച് കാര്യമായവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് നമ്പര്‍പ്ലേറ്റ് നിര്‍മിച്ചവരെ കണ്ടെത്താന്‍ പൊലീസ് സഹായം തേടിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറില്‍ ഉപയോഗിച്ചിരുന്ന  KL-04 AF 3239  നമ്പര്‍പ്ലേറ്റ് വ്യാജമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യഥാര്‍ഥത്തില്‍ ഈ നമ്പര്‍ മലപ്പുറം സ്വദേശിയുടെ വാഹനത്തിന്റേതാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ഈ നമ്പര്‍ വ്യാജമായി നിര്‍മിച്ചെടുത്ത് തങ്ങളുടെ കാറില്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് നിഗമനം. നവംബര്‍ 27ന് വൈകിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com