കോൺ​ഗ്രസ് നേതാവ് പി സിറിയക് ജോൺ അന്തരിച്ചു

കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്
cyriac_john_DEATH
cyriac_john_DEATH

കോഴിക്കോട്: മുൻമന്ത്രിയും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ പി സിറിയക് ജോൺ‌ അന്തരിച്ചു. 90 വയസായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ കൃഷി, മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്.  

1970ലാ​ണ്​ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ കോ​ൺ​ഗ്ര​സ്​ ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ച​ത്. ക​ൽ​പ​റ്റ​യി​ൽ കെ.​കെ. അ​ബു​വി​നെ തോ​ൽ​പി​ച്ചാ​യി​രു​ന്നു തു​ട​ക്കം. തുടർന്ന് തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. ഒ​രി​ട​വേ​ള​ക്കു​ശേ​ഷം 1991ൽ ​തി​രു​വ​മ്പാ​ടി​യി​ൽ വീ​ണ്ടും കോ​ൺ​ഗ്ര​സ് സ്ഥാനാർത്ഥിയായി മത്സരിച്ചു. എന്നാൽ തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. 1996ലും 2001​ലും തോ​റ്റ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ രാഷ്ട്രീയത്തിൽ നിന്ന് പിന്മാറി. 

കോ​ൺ​ഗ്ര​സി​ൽ നി​ന്ന്​ തെ​റ്റി എ​ൻസി​പി​യി​ലേ​ക്ക്​ പോ​യ സി​റി​യ​ക്​​ജോ​ൺ മൂന്ന് വർഷം സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തി. എ​ന്നാ​ൽ, 2007ൽ ​കോ​ൺ​​ഗ്ര​സി​ലേ​ക്ക്​ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. സഹകരണമേഖല സംഘടനാ രംഗത്ത് വളരെനാൾ പ്രവർത്തിച്ച ജോൺ താ​മ​ര​ശ്ശേ​രി സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്ക്​ പ്ര​സി​ഡ​ൻ​റ്​​, കേരള സംസ്ഥാന മാർക്കറ്റിങ് സഹകരണ ഫെഡറേഷൻ പ്രസിഡന്റ്, ഇന്ത്യൻ റബ്ബർ ബോർഡംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കെ.പി.സി.സി., കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. അന്നക്കുട്ടിയാണ് ഭാര്യ, അഞ്ച് മക്കളാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com