കോടിയേരി ഓർമ്മയായിട്ട് ഒരാണ്ട്; സ്മൃതിമണ്ഡപം അനാച്ഛാദനം ഇന്ന് 

കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂർ പയ്യാമ്പലത്ത് സ്മൃതി കുടീരം അനാച്ഛാദനം ചെയ്യും
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

കണ്ണൂർ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്നേക്ക് ഒരാണ്ട്. കോടിയേരി ദിനാചരണം സിപിഎം  സംസ്ഥാനവ്യാപകമായി വിപുലമായാണ് ആചരിക്കുന്നത്. കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂർ പയ്യാമ്പലത്ത് ഇന്ന് സ്മൃതി കുടീരം അനാച്ഛാദനം ചെയ്യും. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരി സ്മൃതി മണ്ഡപം.

രാവിലെ 8.30ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് നേതാക്കളും പ്രവര്‍ത്തകരും പ്രകടനമായി പയ്യാമ്പലത്തെത്തി പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സ്മൃതിമണ്ഡപം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനാച്ഛാദനം ചെയ്യും. ഇ പി ജയരാജന്‍, പി കെ ശ്രീമതി, കെ കെ ശൈലജ, മന്ത്രി പി എ മുഹമ്മദ് റിയാസ്, എം വി ജയരാജന്‍ എന്നിവര്‍ സംസാരിക്കും. കോടിയേരിയുടെ കുടുംബവും അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് തലശ്ശേരിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com