ഇത്തവണ തുലാവർഷം തകർക്കും; ഒക്ടോബറിൽ അധികമഴയ്ക്ക് സാധ്യത

സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ഇത്തവണ തുലാവർഷം കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.  ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ മാസത്തിൽ സാധാരണ ഈ കാലയളവിൽ ലഭിക്കുന്ന മഴയെക്കാൾ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്.

കാലവർഷം നിരാശപ്പെടുത്തിയതിന്റെ കുറവ് തുലാവർഷത്തിൽ നികത്തിയേക്കുമെന്നാണ് സൂചന. ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷങ്ങളിലൊന്നാണ് 2023 ൽ അനുഭവപ്പെട്ടത്. ജൂൺ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവർഷ കലണ്ടർ അവസാനിച്ചപ്പോൾ കേരളത്തിൽ ഇത്തവണ 34% മഴ കുറവാണ് രേഖപ്പെടുത്തിയത്.

2023 കാലവർഷത്തിൽ 2018.6 മി മീ മഴ ലഭിക്കേണ്ടതാണ്. എന്നാൽ ലഭിച്ചതാകട്ടെ 1326.1 മി മീ മഴ മാത്രമാണ് ലഭിച്ചതെന്നാണ് കണക്കുകൾ. 123 വർഷത്തെ ചരിത്രത്തിൽ 1918 നും 1976 നും ശേഷം ഏറ്റവും കുറവ്  മഴ ലഭിച്ച കാലവർഷമായിരുന്നു ഇത്തവണത്തേത്. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴ മാത്രമാണ് ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com