18 ശതമാനം ജിഎസ്‌ടി; കേരള രാജ്യാന്തര ചലച്ചിത്ര മേള ഡെലി​ഗേറ്റ് പാസുകളുടെ നിരക്ക് കൂട്ടും

ഡെലിഗേറ്റ് പാസ് നിരക്ക് 1000 രൂപയിൽ നിന്നും 1200 രൂപയാകും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകൾക്ക് ജിഎസ്ടി ഏർപ്പെടുത്തുന്നതോടെ പാസ് നിരക്ക് 1000 രൂപയിൽ നിന്നും 1200 രൂപയാകും.18% ആണ് ജിഎസ്ടി നിരക്ക്. വിദ്യാർഥികൾക്കുള്ള നിരക്ക് 500 രൂപയിൽ നിന്നും 600 രൂപയാകും. എല്ലാ ചലച്ചിത്രമേളയ്ക്കും ജിഎസ്ടി വരുമെന്നാണു സൂചന. ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ ഡെലിഗേറ്റ് പാസിനു ജിഎസ്ടി ചുമത്തുന്നുണ്ട്.

ഓഗസ്റ്റിൽ നടന്ന രാജ്യാന്തര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു. ഓഡിറ്റിങ്ങിനെ തുടർന്നുള്ള നിർദേശ പ്രകാരമാണ് ജിഎസ്ടി ഈടാക്കുന്നതെന്നും നിയമപരമായ കാര്യമാണിതെന്നും ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കമ്മിറ്റി അറിയിച്ചു.

ഇതുവരെ കേരള ചലച്ചിത്ര മേളയ്‌ക്ക്  ജിഎസ്ടി ഈടാക്കിയിരുന്നില്ല. എന്തുകൊണ്ടാണ് ജിഎസ്ടി അടയ്ക്കാത്തതെന്ന് ചോദിച്ചും ഇതുവരെയുള്ള കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടും ചലച്ചിത്ര അക്കാദമിക്ക് രണ്ട് നോട്ടിസ് ലഭിച്ചു. ഇതിന് അക്കാദമി വിശദീകരണം നൽകിയെങ്കിലും ജിഎസ്ടി വകുപ്പ് അംഗീകരിച്ചിട്ടില്ല. സംസ്കാരിക പരിപാടി ആയതിനാൽ ജിഎസ്ടി ഈടാക്കിയില്ലെന്നായിരുന്നു അക്കാദമിയുടെ വിശദീകരണം.

അക്കാദമി നടത്തുന്ന പ്രാദേശിക ചലച്ചിത്രമേളകളിൽ 150 രൂപ മുതൽ 500 രൂപ വരെയാണ് ഡെലിഗേറ്റ് ഫീസ് ഈടാക്കുന്നത്. ജിഎസ്ടി ചുമത്തുന്നതോടെ ഇതിലും വർധനവുണ്ടാകും. അക്കാദമി പ്രസിദ്ധീകരിക്കുന്ന ചലച്ചിത്ര സമീക്ഷ മാസികയുടെയും വില കൂട്ടും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com