സ്‌കൂട്ടറില്‍ സഞ്ചരിക്കെ ഒഴുക്കില്‍പ്പെട്ടു; നാലുദിവസം നീണ്ട തിരച്ചില്‍; വിതുരയില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

നാലുദിവസം മുന്‍പ് സ്‌കൂട്ടറില്‍ വാമനപുരം നദിക്ക് കുറുകെയുള്ള പാലം മുറിച്ചു കടക്കുമ്പോഴാണ് വിതുര കൊപ്പം സ്വദേശി സോമന്‍ അപകടത്തില്‍പ്പെട്ടത്
സോമന്‍
സോമന്‍

തിരുവനന്തപുരം: വിതുര പൊന്നാംചുണ്ട് പാലത്തില്‍ നിന്നും ഒഴുക്കില്‍പ്പെട്ട് കാണാതായ സോമന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട തിരിച്ചിലില്‍ ചെറ്റച്ചല്‍ മുതിയാംപാറകടവില്‍ നിന്ന് സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് സ്‌കൂട്ടറില്‍ വാമനപുരം നദിക്ക് കുറുകെയുള്ള പാലം മുറിച്ചു കടക്കുമ്പോഴാണ് വിതുര കൊപ്പം സ്വദേശി സോമന്‍ അപകടത്തില്‍പ്പെട്ടത്.

പാലത്തില്‍ വെള്ളം കയറിയത്തിനെ തുടര്‍ന്ന് സോമന്‍ ആറ്റിലേക്ക് വീഴുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും കാണാതായ ദിവസം മുതല്‍ തിരച്ചില്‍ നടത്തിയെങ്കിലും സോമനെ കണ്ടെത്തന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് സ്‌കൂബ ടീമും തിരച്ചില്‍ നടത്തുകയായിരുന്നു. നാലുദിവസമായി തുടരുന്ന തിരിച്ചലിനിടെ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് മൃതദഹേം കണ്ടെടുത്തത്.

വീണ സ്ഥലത്തുനിന്നും അഞ്ച് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. വിതുര ഫയര്‍ഫഴ്‌സ് സംഘമാണ് തിരച്ചില്‍ നടത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com