സുഹൃത്തിന്റെ വീട്ടിൽ മോഷ്‌ടിക്കാൻ കയറി, രക്ഷപ്പെട്ടു ഓടുന്നതിനിടെ കുളിമുറിയിൽ ഒളിച്ചു, കള്ളനെ വീട്ടമ്മ കുടുക്കി

കുളിമുറിയിൽ ഒളിച്ച കള്ളനെ പിന്നീട് പൊലീസിന് കൈമാറി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളനെ വീട്ടമ്മ കുടുക്കി. മണാശ്ശേരി മേച്ചേരിപ്പറമ്പിൽ എബിയുടെ വീട്ടിലാണ് മോഷണം നടന്നത്. എബിയുടെ അമ്മയും ഭാര്യയും പുറത്തു പോയ തക്കത്തിന് വീട്ടിൽ കയറിയ കള്ളൻ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണമാല കവർന്നു. തുടർന്ന് വീടിന്റെ മുൻവാതിലിലൂടെ രക്ഷപെടാൻ നോക്കുമ്പോഴാണ് എബിന്റെ അമ്മ തിരിച്ചു വരുന്നത് കണ്ടത്.

തിരിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറിയ കള്ളൻ ടെറസ് വഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വീഴ്‌ചയിൽ താടിയെല്ലിന് പരിക്കേറ്റതോടെ വീടിന്റെ പിന്നിലെ കുളിമുറിയിൽ ഒളിച്ചു. പിന്നാലെ വീട്ടമ്മ കുളിമുറിയുടെ വാതിലടച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് വീട്ടുടമയുടെ സുഹൃത്താണെന്ന് തിരിച്ചറിയുന്നത്.

പ്രതിയെ പിന്നീട് മുക്കം പൊലീസിനെ കൈമാറി. കള്ളൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വലിച്ചെറിഞ്ഞ സ്വർണമാല തിരച്ചിലിൽ നാട്ടുകാർ കണ്ടെത്തി. പരാതിയില്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com