ആനത്തലവട്ടം ഇനി ഓര്‍മ; പ്രിയനേതാവിന് യാത്രാമൊഴിയേകി ആയിരങ്ങള്‍

RIP Communist Party of India Marxist CPMBreaking NewsLatest News
തൈക്കാട് ശാന്തികവാടത്തില്‍ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം സംസ്‌കരിക്കുന്നു/ ടെലിവിഷന്‍ ചിത്രം
തൈക്കാട് ശാന്തികവാടത്തില്‍ ആനത്തലവട്ടം ആനന്ദന്റെ മൃതദേഹം സംസ്‌കരിക്കുന്നു/ ടെലിവിഷന്‍ ചിത്രം

തിരുവന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് നാടിന്റെ യാത്രാമൊഴി. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കളും നൂറ് കണക്കിനും പാര്‍ട്ടി പ്രവര്‍ത്തകരും അന്ത്യോപചാരം അര്‍പ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം. 

രാവിലെ 11 മണി മുതല്‍ എകെജി സെന്ററിലും ഉച്ചയ്ക്ക് രണ്ട് മണിക്കു ശേഷം സിഐടിയു ഓഫീസിലും പൊതു ദര്‍ശനം നടത്തി. 

സിഐടിയു ദേശീയ പ്രസിഡന്റും സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ ആറ്റിങ്ങലില്‍ നിന്ന് മൂന്നുതവണ എംഎല്‍എയായി. 2006 മുതല്‍ 2011 വരെ നിയമസഭയില്‍ ചീഫ് വിപ്പ് ആയിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ്. കയര്‍തൊഴിലാളി സമരത്തിലൂടെ രാഷ്ട്രീയ ജീവിതം തുടങ്ങിയ ആനന്ദന്‍ അവസാനകാലത്ത് എല്‍ഡിഎഫ് സമരത്തിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുവേണ്ടി സമരപോരാളിയായി. കയര്‍മേഖലയായ ചിറയന്‍കീഴില്‍ 1937ലാണ് ആനത്തലവട്ടം ആനന്ദന്‍ ജനിച്ചത്. 1954ല്‍ ഒരണ കൂലി കൂടുതലിനു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1956ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com