'റേഷന്‍ കടമുതല്‍ സെക്രട്ടേറിയറ്റ് വരെ'; സര്‍ക്കാരിനെതിരെ സമരം ശക്തമാക്കാന്‍ യുഡിഎഫ്

സര്‍ക്കാറുമായി യോജിച്ച് സമരത്തിന് ഇല്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ 
എംഎം ഹസ്സനും കെ സി ജോസഫും/ ടെലിവിഷന്‍ ചിത്രം
എംഎം ഹസ്സനും കെ സി ജോസഫും/ ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സമരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ തീരുമാനം. 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനും സര്‍ക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ രീതിയിലുള്ള പ്രക്ഷോഭമാക്കി മാറ്റാനാണ് യുഡിഎഫ് തീരുമാനം. സഹകരണ മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ സൃഷ്ടിച്ചതാണ് എന്നും കരുവന്നൂരില്‍ ഇഡിയെ സര്‍ക്കാര്‍ ക്ഷണിച്ചുവരുത്തിയതാണെന്നും യോഗം വിലയിരുത്തി.സര്‍ക്കാറുമായി യോജിച്ച് സമരത്തിന് ഇല്ലെന്ന് കണ്‍വീനര്‍ എംഎം ഹസന്‍ വ്യക്തമാക്കി.

ഇതിനിടയില്‍ തന്നെ സഹകരണമേഖലയിലെ പ്രതിസന്ധി ഉയര്‍ത്തി സര്‍ക്കാരിനെതിരെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.ഇതിന്റെ ഭാഗമായി കൊച്ചിയില്‍ 16ന് സഹകാരി സംഗമം നടത്തും. ഇതിനു പിന്നാലെ സര്‍ക്കാരിന്റെ വിവിധ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി 140 മണ്ഡലങ്ങളിലും കുറ്റപത്രം അവതരിപ്പിച്ച് സര്‍ക്കാരിനെ കുറ്റവിചാരണ നടത്താനുള്ള തീരുമാനവും യോഗത്തിലെടുത്തു.

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയാറാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സംവിധാനം അടിത്തട്ടില്‍ കൂടുതല്‍ ബലപ്പെടുത്താനും തീരുമാനിച്ചു. കോണ്‍ഗ്രസിന്റെ മണ്ഡലം പുരസ് സംഘടനയ്ക്ക് പിന്നാലെ താഴെത്തട്ട് മുതല്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ പുനക്രമീകരിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com