ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹ​ർജികൾ ഉടൻ പരിഗണിക്കില്ല 

ഈ മാസം പന്ത്രണ്ടിന് ഒൻപതം​ഗ ‌ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്തുവിട്ടതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെട്ടിട്ടിട്ടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹ​ർജികൾ സുപ്രീംകോടതിയുടെ ഒൻപതം​ഗ ബെഞ്ച് ഉടൻ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒൻപതം​ഗ ‌ബെഞ്ച് പരിഗണിക്കുന്ന ഹർജികളുടെ പട്ടിക സുപ്രീംകോടതി പുറത്തുവിട്ടതിൽ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപെട്ടിട്ടിട്ടില്ല. ഒൻപതം​ഗ ‌ബെഞ്ച് പരിഗണിക്കുന്ന മറ്റ്‌ നാല് കേസുകളാണ് പട്ടികയിൽ ഉള്ളത്. 

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28ന് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളും 2006ൽ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജികളും ഈ മാസം പരി​ഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ പട്ടികയിൽ ലിസ്റ്റ് ചെയ്യപ്പെടാത്തതിനാൽ മറ്റേതെങ്കിലും ദിവസമായിരിക്കും വിഷയം പരിഗണിക്കുക. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com