തീര്‍ഥാടക സംഘത്തിന് പുറമേ പലസ്തീനില്‍ 200 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു 

കൊച്ചില്‍ നിന്ന് ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിന് പോയ മലയാളികളുടെ മറ്റൊരു തീര്‍ഥാടക സംഘവും കുടുങ്ങി കിടക്കുന്നതായാണ് വിവരം
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ബെത്‌ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ബെത്‌ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം കുടുങ്ങിക്കിടക്കുന്നത് 200 ഓളം മലയാളികള്‍. നിലവില്‍ ഇവിടെയുള്ളവര്‍ സുരക്ഷിതരാണെന്ന് തീര്‍ഥാടന സംഘത്തിലുള്ളവര്‍ പറയുന്നു. 

ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുന്ന സമയത്താണ് അപായ സൈറണ്‍ കേള്‍ക്കുന്നത്. ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്കെത്താന്‍ നിര്‍ദേശവും വന്നു. ബെത്‌ലഹേമിലെ ഹോട്ടലിലേക്ക് എല്ലാവരും തിരിച്ചെത്തി. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന യാത്രാ പദ്ധതികളെല്ലാം മുടങ്ങി. ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം അനുസരിച്ചാണ് സംഘത്തിന്റെ ഇനിയുള്ള യാത്ര. 

കൊച്ചില്‍ നിന്ന് ജോര്‍ദാന്‍, ഇസ്രയേല്‍, പലസ്തീന്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ സന്ദര്‍ശനത്തിന് പോയ മലയാളികളുടെ മറ്റൊരു തീര്‍ഥാടക സംഘവും കുടുങ്ങി കിടക്കുന്നതായാണ് വിവരം. 45 പേരാണ് ഈ സംഘത്തിലുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com