ക്വാറിക്കെതിരായ പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം; ഡിവൈഎഫ്‌ഐ നേതാവ് എന്‍വി വൈശാഖനെതിരെ ആരോപണം

തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി അഭിഭാഷകനെന്ന നിലയില്‍ മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം
വീഡിയോ ദൃശ്യത്തില്‍ എംവി വൈശാഖന്‍
വീഡിയോ ദൃശ്യത്തില്‍ എംവി വൈശാഖന്‍

തൃശൂര്‍: ഡിവൈഎഫ്‌ഐ നേതാവ് എന്‍വി വൈശാഖനെതിരെ വീണ്ടും ആരോപണം. വെള്ളിക്കുളങ്ങരയില്‍ ക്വാറിക്കെതിരെ പരാതി നല്‍കിയ ആള്‍ക്ക് പണം വാഗ്ദാനം ചെയ്ത വീഡിയോ പുറത്തുവന്നു. പരാതി പിന്‍വലിച്ചാല്‍ ക്വാറി ഉടമയില്‍നിന്ന് പണം വാങ്ങി നല്‍കാമെന്ന് വൈശാഖന്‍ പറയുന്ന വീഡിയോ പുറത്തുവന്നു. പരാതിക്കാരന്‍ അജിത് കൊടകരയ്ക്കാണ് പണം വാഗ്ദാനംചെയ്തത്.

ക്വാറിക്കെതിരെ തനിക്കുള്ള പരാതി അജിത് പറയുമ്പോള്‍, അതൊക്കെ എന്തെങ്കിലുമാവട്ടേയെന്നും നീ എന്താണ് ഉദ്ദേശിക്കുന്നതെന്നും വൈശാഖന്‍ ചോദിക്കുന്നു. താന്‍ ഒന്നും ഉദ്ദേശിക്കുന്നില്ലെന്ന് പരാതിക്കാരന്‍ വ്യക്തമാക്കുമ്പോള്‍, നീ പൈസയുടെ കാര്യം പറയൂ എന്ന് വൈശാഖന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം. 

അതേസമയം, തന്റെ സുഹൃത്തായ ക്വാറി ഉടമയ്ക്കുവേണ്ടി അഭിഭാഷകനെന്ന നിലയില്‍ മധ്യസ്ഥചര്‍ച്ച നടത്തിയെന്നാണ് വൈശാഖന്റെ വിശദീകരണം. അതിനപ്പുറം സാമ്പത്തിക ഇടപാടിന് താന്‍ ഇടനില നിന്നിട്ടില്ലെന്നും വൈശാഖന്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുമ്പുള്ള വീഡിയോയാണ് പുറത്തുവന്നത്.

ഡിവൈഎഫ്‌ഐയിലെ വനിതാ നേതാവിന്റെ പരാതിയില്‍ സംഘടനാതലത്തില്‍ നടപടി നേരിടുന്നയാളാണ് എന്‍വി വൈശാഖന്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com