കെഎസ്ആര്‍ടിസിയിലും യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

ഈവര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.
മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട്
മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. നവംബര്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എഐ ക്യാമറയിലൂടെ ഇത് നിയമലംഘനമായി എടുത്തിരുന്നില്ല. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാവാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുമുതല്‍
ഇത് ബാധകമാണമെന്നും മന്ത്രി പറഞ്ഞു. 

ഈവര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മുപ്പതുവരെ 56,67,853 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും മന്ത്രി പറഞ്ഞു. സെപ്റ്റംബര്‍ മാസം എംഎല്‍എമാരുടെയും എംപിമാരുടെയും വാഹനങ്ങള്‍ 56 തവണ നിയമലംഘനം നടത്തിയെന്ന് മന്ത്രി പറഞ്ഞു.  അപകടത്തിലും മരണ നിരക്കിലും കുറവ് ഉണ്ടായിട്ടുണ്ട്. എഐ ക്യാമറ സ്ഥാപിച്ചതിന് ശേഷം നിയമലംഘനത്തിലൂടെ 14 കോടി 87 ലക്ഷം രുപ പിഴായി പിരിഞ്ഞുകിട്ടിയതായും മന്ത്രി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com