ആദ്യ കപ്പലെത്തി; ഷെൻഹുവ 15 വിഴിഞ്ഞം തൊട്ടു; വൈകീട്ടോടെ ബെർത്തിലേക്ക്

തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായിട്ടാണ് കപ്പൽ എത്തുന്നത്
വിഴിഞ്ഞത്തേക്ക് കപ്പലെത്തുന്നു/ ടിവി ദൃശ്യം
വിഴിഞ്ഞത്തേക്ക് കപ്പലെത്തുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരം: കേരളത്തിന്റെ വികസനസ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി ആദ്യ ചരക്കു കപ്പല്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക്. കപ്പല്‍ തീരത്തിന്റെ 12 കിലോമീറ്റര്‍ അടുത്തെത്തി. ഷെന്‍ഹുവ 15 എന്ന കപ്പലാണ് തീരത്തേക്ക് എത്തുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഇന്നു വൈകീട്ടോടെ കപ്പല്‍ ബര്‍ത്തിന് 100 മീറ്റര്‍ അകലെ അടുപ്പിക്കാനാകുമെന്ന് തുറമുഖ അധികൃതര്‍ പറയുന്നു. 

കൂറ്റന്‍ ക്രെയിനുകള്‍ വഹിച്ചുകൊണ്ടാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തുന്നത്. ഈ മാസം 15 നാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ മന്ത്രി മുഖ്യാതിഥിയാകും. അന്നാകും കപ്പല്‍ ബെര്‍ത്തിന് സമീപത്തേക്ക് കപ്പല്‍ എത്തിക്കുക. അതുവരെ കപ്പല്‍ ബെര്‍ത്തിന് 100 മീറ്റര്‍ അകലെ മാറ്റിയിടും.

തുറമുഖത്തിന് ആവശ്യമുള്ള ഉപകരണങ്ങളുമായിട്ടാണ് കപ്പൽ എത്തുന്നത്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. മേയ് മാസത്തോടെയാകും തുറമുഖം പ്രവർത്തന സജ്ജമാകുക.  രാജ്യാന്തര കപ്പൽച്ചാലിൽനിന്നു 10 നോട്ടിക്കൽ മൈൽ അകലത്തിൽ കര ലഭിക്കുന്നുവെന്നതു വിഴിഞ്ഞത്തിന്റെ പ്രത്യേകതയാണ്. തുറമുഖത്തിന്റെ മൂന്നാംഘട്ടം 2027ൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com