എൽജെഡി-ആർജെഡി ലയനം ഇന്ന്; തേജസ്വി യാദവ് പതാക കൈമാറും

ലയന സമ്മേളനത്തിൽ15,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് എൽജെഡി നേതാക്കൾ അറിയിച്ചു
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്

കോഴിക്കോട്: ലോക് താന്ത്രിക് ജനതാദൾ- ആര്‍ ജെ ഡി ലയനസമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കും. വൈകീട്ട് നാലിന് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിലെ എം കെ പ്രേംനാഥ് നഗറിലാണ് സമ്മേളനം. ലയന സമ്മേളനത്തിൽ15,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് എൽജെഡി നേതാക്കൾ അറിയിച്ചു. 

സമ്മേളനത്തില്‍ ആര്‍ ജെ ഡി  നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് പാർട്ടി പതാക എല്‍ജെഡി സംസ്ഥാനപ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാറിന് കൈമാറും. ആര്‍ജെഡി സെക്രട്ടറി ജനറല്‍ അബ്ദുള്‍ ബാരി സിദ്ദീഖി, രാജ്യസഭ പാര്‍ട്ടി നേതാവ് മനോജ് ഝാ, സഞ്ജയ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഡോ. രാം മനോഹര്‍ ലോഹ്യയുടെ ഓര്‍മദിനത്തിലാണ് എല്‍ജെഡി-ആര്‍ജെഡി. ലയനസമ്മേളനം നടക്കുന്നത്. ദേശീയരാഷ്ട്രീയത്തില്‍ ഒരിക്കല്‍പ്പോലും വര്‍ഗീയശക്തികളോട് സന്ധിചെയ്യാതെ പോരാട്ടം നടത്തിയ പാര്‍ട്ടി ആയതിനാലാണ് ആര്‍ജെഡിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് എൽജെഡി നേതൃത്വം വ്യക്തമാക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com