40 ശതമാനം വരെ കേന്ദ്ര സബ്‌സിഡി; പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ ചേരാന്‍ ഇനിയും അവസരം, സമയം നീട്ടി

സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി. നാല്‍പ്പത് ശതമാനം വരെ കേന്ദ്ര സബ്‌സിഡിയോടെ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാനുള്ള കെഎസ്ഇ ബിയുടെ പദ്ധതിയാണ് സൗര.  മുപ്പത്തി അയ്യായിരത്തിലേറെ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചുകഴിഞ്ഞതായി കെഎസ്ഇബി അറിയിച്ചു.

'സൗര'യുടെ പ്രവര്‍ത്തനമികവ് പരിഗണിച്ച് നിലവിലെ 200 മെഗാവാട്ട് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ആറു മാസം കൂടി സമയം അനുവദിച്ചിരിക്കുകയാണ് കേന്ദ്ര  നവ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം. ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ള 60 മെഗാവാട്ടിന്റെ പൂര്‍ത്തീകരണത്തിന് 2024 മാര്‍ച്ച് 23 വരെ സമയം നീട്ടിയതായും കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബിയുടെ ഇ കിരണ്‍ പോര്‍ട്ടലിലൂടെ (https://ekiran.kseb.in) സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com