തിരുവനന്തപുരം: അമ്പൂരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. സാബു ജോസഫ്, ലിജി മോള് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് കാട്ടുപന്നി കുത്തി മറിച്ചിടുകയായിരുന്നു.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ദമ്പതികള്‍ ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് കാട്ടുപന്നിയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. കുതിച്ചെത്തിയ കാട്ടുപന്നി ബൈക്ക് കുത്തി മറിച്ചിടുകയായിരുന്നു. ബൈക്കില്‍ നിന്ന് വീണാണ് ഇരുവര്‍ക്കും പരിക്കേറ്റത്.
സാബു ജോസഫിന്റെ തോളെല്ല് അടക്കം ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടലുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ