കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 57.75 കോടിയുടെ സ്വത്ത് കൂടി കണ്ടുകെട്ടി ഇഡി 

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്/ ഫയൽ

തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും.

11 വാഹനങ്ങളും 92 ബാങ്ക് അക്കൗണ്ടുകളിലെ സ്ഥിരനിക്ഷേപങ്ങളുമാണ് കണ്ടുകെട്ടിയത്. ഇതുവരെ  87.75 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. അതിനിടെ കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണവകുപ്പ് ഇഡിക്ക് മുന്നില്‍ ഹാജരാക്കി. 

കരുവന്നൂര്‍ തട്ടിപ്പിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരണ രജിസ്ട്രാര്‍ ടി വി സുഭാഷ് ഇഡി ഓഫീസിലെത്തിയിരുന്നു. അതിനിടെയാണ് കരുവന്നൂര്‍ ബാങ്കിലെ ഓഡിറ്റിങ് സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം കരുവന്നൂര്‍ ബാങ്കിലെ പത്തുവര്‍ഷത്തെ ഓഡിറ്റിങ് രേഖകളും ഓഡിറ്റര്‍മാരുടെ വിവരങ്ങളും ഇഡിക്ക് കൈമാറിയിരുന്നു. ഇതിന് പുറമേയാണ് കൂടുതല്‍ വ്യക്തതയ്ക്ക് കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്ന ആവശ്യം ഇഡി മുന്നോട്ടുവെച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com