'ജീവിച്ചിരിക്കുമ്പോള്‍ പുറത്താക്കിയ എം എന്‍ വിജയനെ തിരിച്ചെടുത്തോ'? രൂക്ഷ വിമര്‍ശനവുമായി മകന്‍ വി എസ് അനില്‍ കുമാര്‍

സാമൂഹികമാധ്യമങ്ങളില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്ററില്‍ 'എം എന്‍ വിജയന്‍ സ്മൃതിയാത്ര എടവിലങ്ങ് ചന്തയില്‍ നിന്ന്', എന്ന് മാറ്റിയിട്ടുണ്ട്. 
എം എന്‍ വിജയന്‍/ വി എസ് അനില്‍ കുമാര്‍,ഫോട്ടോ: എഫ്ബി
എം എന്‍ വിജയന്‍/ വി എസ് അനില്‍ കുമാര്‍,ഫോട്ടോ: എഫ്ബി

കണ്ണൂര്‍:  സിപിഎമ്മിനെയും പുകസയെയും രൂക്ഷമായി വിമര്‍ശിച്ച് എം എന്‍ വിജയന്റെ മകനും സാഹിത്യകാരനുമായ വി എസ് അനില്‍ കുമാര്‍. 16 കൊല്ലം ഇല്ലാത്ത ആദരവ് ഇപ്പോള്‍ എങ്ങനെ ഉണ്ടായി. എംഎന്‍ വിജയന്റെ വീട്ടില്‍ നിന്നുള്ള പദയാത്രക്ക് പുകസ അനുമതി തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂര്‍ പുകസയുടെ മേഖല സമ്മേളനത്തിന്റെ  സ്മൃതിയാത്ര എടവിലങ്ങിലെ എം എന്‍ വിജയന്റെ വീട്ടില്‍ നിന്നാരംഭിക്കും എന്ന പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്നാണ് അനില്‍ കുമാറിന്റെ പ്രതികരണം. സാമൂഹികമാധ്യമങ്ങളില്‍ വിഷയം ചര്‍ച്ചയായ സാഹചര്യത്തില്‍ പോസ്റ്ററില്‍ 'എം എന്‍ വിജയന്‍ സ്മൃതിയാത്ര എടവിലങ്ങ് ചന്തയില്‍ നിന്ന്', എന്ന് മാറ്റിയിട്ടുണ്ട്. 

അംഗമല്ല, പുകസയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. അത്തരമൊരാള്‍ രാജിവെച്ചു പോകുമ്പോള്‍ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ എല്ലാം അവസാനിച്ചോ? അദ്ദേഹം ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടായോ? ഏറ്റവും അവസാനം ശാസ്ത്ര സാഹിത്യ പരിഷത്തിനെതിരെ മാഷ് മാനനഷ്ടകേസ് കൊടുത്ത് പരിഷത്ത് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. അതേപ്പറ്റി വിശദീകരിക്കുന്ന വേളയിലാണല്ലോ അദ്ദേഹം പോയത്. ആ വിധി നടപ്പാക്കിയോ? ഇങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങളുണ്ട്. തെറ്റ് പുകസയുടെ ഭാഗത്താണ് സംഭവിച്ചതെങ്കില്‍ പുകസ തെറ്റ് തിരുത്തിയോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ അനില്‍ കുമാര്‍ ഉന്നയിക്കുന്നുണ്ട്. 

എം എന്‍ വിജയന്റെ പേര് ഉപയോഗിക്കാന്‍ എന്താണ് പുകസയ്ക്ക് ഇപ്പോള്‍ വിചിന്തനമുണ്ടായത് എന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ കൊണ്ട് പുകസയില്‍ രാജിവെച്ച് 'രാജിയും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്'എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുറത്തുവരുന്നത്. പാര്‍ട്ടിയുടെ ഒരുപാട് വേദികളില്‍ കേരളത്തിലങ്ങോളമിങ്ങോളം സംസാരിച്ചിരുന്ന ആളാണ് എം എന്‍ വിജയന്‍. മലപ്പുറം സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ പേര് ആദ്യം അച്ചടിക്കുകയും പിന്നീട് വെട്ടിമാറ്റുകയുമായിരുന്നു. അത് പ്രത്യക്ഷമായൊരു ശിക്ഷാനടപടിയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com