ടാങ്കര്‍ ലോറി മറിഞ്ഞ് മീനച്ചിലാറില്‍ അമോണിയ കലര്‍ന്നു; 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ് നിര്‍ത്തിവെച്ചു

വെള്ളത്തില്‍ അമോണിയ ചേര്‍ന്ന റബര്‍ മിശ്രിതം കലര്‍ന്നതിന് പിന്നാലെ മീനച്ചിലാറില്‍ നിന്നുള്ള ശുദ്ധജല പമ്പിങ് നിര്‍ത്തിവെച്ചു
തോട്ടിൽ അമോണിയ ചേർന്ന റബർ മിശ്രിതം കലർന്നപ്പോൾ, ടിവി ദൃശ്യം
തോട്ടിൽ അമോണിയ ചേർന്ന റബർ മിശ്രിതം കലർന്നപ്പോൾ, ടിവി ദൃശ്യം

കോട്ടയം: വെള്ളത്തില്‍ അമോണിയ ചേര്‍ന്ന റബര്‍ മിശ്രിതം കലര്‍ന്നതിന് പിന്നാലെ മീനച്ചിലാറില്‍ നിന്നുള്ള ശുദ്ധജല പമ്പിങ് നിര്‍ത്തിവെച്ചു. നാലു പഞ്ചായത്തുകളിലെ 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ്ങാണ് നിര്‍ത്തിവെച്ചത്. ലോറി മറിഞ്ഞ് ഉണ്ടായ അപകടത്തിലാണ് അമോണിയ ചേര്‍ന്ന റബര്‍ മിശ്രിതം തോട്ടില്‍ എത്തിയത്. ഇതാണ് ഒരു ദിവസം പിന്നീടുമ്പോള്‍ പാലായില്‍ മീനച്ചിലാറില്‍ ഒഴുകിയെത്തിയത്.

കോട്ടയം എലിക്കുളത്താണ് ടാങ്കര്‍ ലോറി മറിഞ്ഞ് അമോണിയ കുടിവെള്ളത്തില്‍ വ്യാപിച്ചത്. പ്രദേശത്തെ വീടുകളിലെ കിണറുകളും മലിനമാക്കപ്പെട്ടിട്ടുണ്ട്. മലിനജലം മാറ്റി, കിണര്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കിണര്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പാലായില്‍ ശക്തമായ മഴ ലഭിക്കുന്നത് മലിനജലം ഒഴുകിപ്പോകുന്നതിന് സഹായകമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. 

വിവിധ തോടുകളിലൂടെയാണ് മലിനജലം മീനച്ചിലാറില്‍ ഒഴുകിയെത്തിയത്. ഉരുളികുന്നം, പൂവരണി, കൂമ്പാനി, മീനച്ചില്‍, കുറ്റിലം, കടയം ഭാഗങ്ങളിലൂടെയാണ് അമോണിയ കലര്‍ന്ന റബര്‍ മിശ്രിതം മീനച്ചിലാറില്‍ ഒഴുകിയെത്തിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നത് വരെ നാലുപഞ്ചായത്തുകളിലെ 15 കുടിവെള്ള പദ്ധതികളുടെ പമ്പിങ് നിര്‍ത്തിവെയ്ക്കാനാണ് തീരുമാനിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com