ഇസ്രയേലില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എന്ത് സഹായവും നല്‍കും, വേണ്ടി വന്നാല്‍ കൂടുതല്‍ വിമാന സര്‍വീസ് ഏര്‍പ്പെടുത്തും- വി മുരളീധരന്‍ 

നിലവിലെ സ്ഥിഗതികള്‍ എംബസി നിരീക്ഷിച്ചുവരികയാണ്. തിരിച്ച് വരുന്നവരുടെ ആവശ്യകത അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. 
കേന്ദ്രമന്ത്രി വി മുരളീധരന്‍/ ഫയല്‍
കേന്ദ്രമന്ത്രി വി മുരളീധരന്‍/ ഫയല്‍

തിരുവനന്തപുരം: ഇസ്രയേലില്‍ നിന്ന് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നവരെ രാജ്യത്ത് തിരികെയെത്തിക്കാനുള്ള ഏത് തരത്തിലുള്ള നടപടിക്കും ഇന്ത്യന്‍ എംബസി സജ്ജമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വേണ്ടിവന്നാല്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പാടാക്കുന്നത് ആലോചനയിലുണ്ടെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

നിലവിലെ സ്ഥിഗതികള്‍ എംബസി നിരീക്ഷിച്ചുവരികയാണ്. തിരിച്ച് വരുന്നവരുടെ ആവശ്യകത അനുസരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും. 

ഇസ്രയേലില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ഉളളവര്‍ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും എംബസിയെ അറിയിക്കാമെന്നും വി മുരളീധരന്‍ പറഞ്ഞു. 

രണ്ട് സംഘങ്ങളിലായി 39 മലയാളികളാണ് ഇതുവരെ ഇസ്രയേലില്‍ നിന്നും തിരികെയെത്തിയിരിക്കുന്നത്. വിനോദസഞ്ചാരികളായും വിദ്യാര്‍ത്ഥികളായും എത്തിയവരാണ് മടങ്ങിവരാന്‍ കൂടുതല്‍ ആഗ്രഹം പ്രകടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com