കാണാതായ അഭിഭാഷക സുരക്ഷിതയെന്ന് കുടുംബം, ജോലിയിലെ മാനസിക സമ്മര്‍ദം മൂലം മാറി നിന്നതാണെന്ന് നിഗമനം 

അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര പുറപ്പെട്ട ഷീജയെ 9ന് തിങ്കളാഴ്ച മുതലാണ് കാണാതായിരുന്നു. ജോലിയിലെ മാനസിക സമ്മര്‍ദം മൂലം മാറി നിന്നതാണെന്നാണ് പ്രാഥമിക വിവരം. 
ഷീജ ​ഗിരീഷ് / ടിവി ദൃശ്യം
ഷീജ ​ഗിരീഷ് / ടിവി ദൃശ്യം

ന്യൂഡല്‍ഹി:  ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളിയായ അഭിഭാഷക ഷീജ ഗിരീഷ് നായര്‍ സുരക്ഷിതയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.  ബംഗലൂരുവില്‍ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന വിവരം ബന്ധുക്കളാണ് അറിയിച്ചത്. ഷീജ മക്കളുമായി ഫോണില്‍ സംസാരിച്ചു എന്നാണ് സഹോദരി പറയുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ പങ്കുവെച്ചിട്ടില്ല. 

അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര പുറപ്പെട്ട ഷീജയെ 9ന് തിങ്കളാഴ്ച മുതലാണ് കാണാതായിരുന്നു. ജോലിയിലെ മാനസിക സമ്മര്‍ദം മൂലം മാറി നിന്നതാണെന്നാണ് പ്രാഥമിക വിവരം. 

അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്ക് ട്രെയിന്‍ മാര്‍ഗം പോവുമ്പോഴാണ് ഇവരെ കാണാതായത്. ഫോണില്‍ ഉച്ചവരെ കിട്ടിയിരുന്നുവെങ്കിലും വൈകുന്നേരത്തോട് കൂടെ ഇവരെ കാണാതാവുകയായിരുന്നു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. 

തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. കാണാതായി അഞ്ചാം ദിവസമാണ് ഷീജ സുരക്ഷിതയാണെന്ന വിവരം കുടുംബത്തിന് ലഭിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com