മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർ​ഗ തടസം; ഭിന്നശേഷിക്കാരായ അഞ്ച് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു, പിന്നീട് വിട്ടയച്ചു

രാത്രി ഒന്നരയോടെ വിദ്യാർഥികളെ അധ്യപകനൊപ്പം വിട്ടയച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് സൈഡ് കൊടുകൊടുത്തില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർഥികളെ വിട്ടയച്ചു. ഹോൺമുഴക്കിയിട്ടും വാഹനത്തിന് സൈഡ് നൽകാതിരുന്നതിനെ തുടർന്നാണ് മൂക-ബധിരരായ അഞ്ച് വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ പിന്നീട് രാത്രി ഒന്നരയോടെ അധ്യപകനൊപ്പം വിട്ടയച്ചു.

തിരുവനന്തപുരം നിഷിലാണ് ഇവർ പഠിക്കുന്നത്. അന്യസംസ്ഥാനത്തിന് നിന്നും കേരളത്തിൽ വന്ന് പഠിക്കുന്ന വിദ്യാർഥികളാണ് അ‍ഞ്ച് പേരും. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. അടൂരിലെ ഒരു പരുപാടിയിൽ‌ പങ്കെടുത്ത് ചടയമം​ഗലത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് ഇടുക്കിയിൽ പൊതുപരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹവ്യൂഹം ഇതുവഴി വന്നത്.

പൈലറ്റ് വാഹനം ആവർത്തിച്ച് ഹോണടിച്ചിട്ടും യുവാക്കൾ സഞ്ചരിച്ച കാർ സൈഡ് ഒതുക്കാൻ തയ്യാറായില്ല. തുടർന്നാണ് ഇവരെ ചടയമം​ഗലം പൊലീസെത്തി കസ്റ്റഡിയിലെടുത്ത്. ചടയമംഗലം സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് ഇവർ ഭിന്നശേഷിക്കാരാണെന്ന് വ്യക്തമായത്. ഇതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെടുകയും കേസെടുക്കാതെ വിട്ടയയ്ക്കുകയുമായിരുന്നു. രാത്രിയിൽ ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ യുവാക്കൾ വാഹനമോടിച്ച് പോകുന്നത് അപകടം ഉണ്ടാക്കാനുളള സാധ്യത ഉള്ളതിനാൽ ഉത്തരവാദിത്തമുള്ളവർക്കൊപ്പം വിട്ടയയ്ക്കാനാണ് ഇവരെ സ്റ്റേഷനിൽ സൂക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com