വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കണോ?, ചെയ്യേണ്ടത് ഇത്രമാത്രം - വീഡിയോ 

സോഷ്യല്‍മീഡിയയായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സോഷ്യല്‍മീഡിയയായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ഇന്ന് ചുരുക്കമായിരിക്കും. വാട്‌സ്ആപ്പിന്റെ സ്വീകാര്യത വര്‍ധിച്ചതോടെ, വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകളും വര്‍ധിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് ഹാക്ക് ചെയ്യപ്പെടാതെ സുരക്ഷിതമാക്കാന്‍ കഴിയും. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് കേരള പൊലീസ്.

വാട്‌സ്ആപ്പ് തുറക്കുമ്പോള്‍ വലതുവശത്ത് കാണുന്ന മൂന്ന് ഡോട്ടുകള്‍ ക്ലിക്ക് ചെയ്യുക. ഇതിന് പിന്നാലെ പ്രത്യക്ഷപ്പെടുന്ന മെനുവില്‍ നിന്ന് സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് അക്കൗണ്ട് സെലക്ട് ചെയ്ത് മുന്നോട്ടുപോകുക. ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ സെലക്ട് ചെയ്യുന്നതാണ് അടുത്ത നടപടി. എനേബിള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക.പിന്‍ ടൈപ്പ് ചെയ്യുക. അടുത്തതായി പിന്‍ കണ്‍ഫോം ചെയ്യുന്നതോടെ നടപടികള്‍ ഏറെകുറെ പൂര്‍ത്തിയായി. ഇ-മെയില്‍ ടൈപ്പ് ചെയ്യുന്നതോടെ ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ പൂര്‍ണമാകുമെന്ന് ഫെയ്‌സ്ബുക്ക് വീഡിയോയില്‍ കേരള പൊലീസ് വിശദീകരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com