പട്ടയത്തിന് നാലുലക്ഷം തട്ടിയെന്ന് പരാതി; സിപിഐ മണ്ഡലം സെക്രട്ടറിയെ മാറ്റി

പണം കൈമാറിയതിന്റെ തെളിവുകളും ഇയാള്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം:പട്ടയം നല്‍കാമെന്ന് പറഞ്ഞ് 4 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിപിഐ നേമം മണ്ഡലം  സെക്രട്ടറി കാലടി ജയചന്ദ്രനെ സ്ഥാനത്തുനിന്നു മാറ്റി. ജില്ലാ എക്‌സിക്യൂട്ടീവിന്റെതാണു തീരുമാനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും പാര്‍ട്ടി തീരുമാനിച്ചു. 

അമ്പലത്തറ സ്വദേശി നല്‍കിയ പരാതിയിലാണു നടപടി. പണം കൈമാറിയതിന്റെ തെളിവുകളും ഇയാള്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കി. ചാലയില്‍ വാട്ടര്‍ അതോറിറ്റി ഓഫിസിനു സമീപമുള്ള 3 സെന്റിനു പട്ടയം നല്‍കാമെന്നായിരുന്നു വാഗ്ദാനം. 25 വര്‍ഷമായി ഷംനാദിന്റെ കൈവശമുള്ള ഭൂമിയാണിത്. തിരുവല്ലം സ്വദേശി സജിമോനാണ് പട്ടയം നല്‍കാമെന്നു വാദ്ഗാനം ചെയ്തത്. 10 ലക്ഷം രൂപയാണ് ജയചന്ദ്രന്‍ ആവശ്യപ്പെട്ടത്. പിന്നീട് 5.5 ലക്ഷം രൂപയ്ക്ക് ഇടപാട് ഉറപ്പിച്ചു.

മുട്ടത്തറയിലെ വില്ലേജ് ഓഫിസിന്റെ മുന്നില്‍വച്ച് 1.5 ലക്ഷം കൈമാറി. ദിവസങ്ങള്‍ക്കുശേഷം തിരുവനന്തപുരം താലൂക്ക് തഹസില്‍ദാറിന്റെ ഓഫിസില്‍ കൊണ്ടുപോയി. ഉദ്യോഗസ്ഥര്‍ക്കു കൊടുക്കാനെന്ന പേരില്‍ ഓഫിസിനു പുറത്തുവച്ച് 50,000 രൂപ ഗൂഗിള്‍ പേയിലൂടെ വാങ്ങി. 5 മാസത്തിനിടെ 4 ലക്ഷം രൂപ വാങ്ങിയതായി പരാതിയില്‍ പറയുന്നു. അന്വേഷണത്തില്‍, പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷപോലും വില്ലേജ് ഓഫിസില്‍ നല്‍കിയിട്ടില്ലെന്നു വ്യക്തമായതായി ജില്ലാ സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com