കെഎം ഷാജിക്ക് ആശ്വാസം; പി ജയരാജൻ നൽകിയ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി

തന്റെ പരാമർശങ്ങൾ പൊതു താത്പര്യം മുൻ നിർത്തിയുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് നടപടി
കെഎം ഷാജി/ ഫയല്‍ ചിത്രം
കെഎം ഷാജി/ ഫയല്‍ ചിത്രം

കൊച്ചി: മുൻ എംഎൽഎയും മുംസ്ലീം ലീ​ഗ് സംസ്ഥാന സെക്രട്ടറിയുമായ കെഎം ഷാ​ജിക്കെതിരായ അപകീർത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സിപിഎം നേതാവ് പി ജയരാജൻ നൽകിയ പരാതിയിലായിരുന്നു അപകീർത്തി കേസ്. അരിയിൽ ഷുക്കൂർ വധ കേസുമായി ബന്ധപ്പെട്ടു നിസാര വകുപ്പുകൾ ചുമത്തിയതിനെ നടത്തിയ പരാമർശം അപകീർത്തികരമെന്നായിരുന്നു കേസ്. 

എന്നാൽ, തന്റെ പരാമർശങ്ങൾ പൊതു താത്പര്യം മുൻ നിർത്തിയുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഷാജി സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് നടപടി. കണ്ണൂർ മജിസ്ട്രേറ്റ് കോടതി നടപടികളാണ് ഹൈക്കോടതി കേസ് റദ്ദാക്കിയത്. എംഎൽഎ എന്ന നിലയിൽ നിയമ വാഴ്ച ഉറപ്പാക്കാനുള്ള പരാമർശം തെറ്റല്ലെന്നു കേസ് റദ്ദാക്കി കോടതി വ്യക്തമാക്കി. 

ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പുകൾ ചുമത്തിയതിനെതിരെ ഷാജി നടത്തിയ പ്രസ്താവനക്കെതിരെയാണ് പി ജയരാജൻ അപകീർത്തി കേസ് നൽകിയത്. ഷാജിയുടെ പ്രസ്താവന മാനഹാനി ഉണ്ടാക്കിയെന്നായിരുന്നു ജയരാജന്റെ പരാതി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com