'ഒരു പണിയുമില്ലേടാ നിനക്കൊക്കെ, നീയൊക്കെ തെണ്ടാന്‍ പോ'; മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആണെന്ന്  ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ദത്തനെ അകത്തേക്ക് കടത്തിവിട്ടത്
ദത്തനെ പൊലീസ് തടഞ്ഞപ്പോൾ/ ടിവി ദൃശ്യം
ദത്തനെ പൊലീസ് തടഞ്ഞപ്പോൾ/ ടിവി ദൃശ്യം


തിരുവനന്തപുരം: യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ സമരത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് ആണെന്ന് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ദത്തനെ സെക്രട്ടേറിയറ്റിന് അകത്തേക്ക് കടത്തിവിട്ടത്. 

ഈ സംഭവത്തില്‍ പ്രതികരണം തേടിയപ്പോള്‍ ദത്തന്‍ മാധ്യമങ്ങളോട് തട്ടിക്കയറി. ഒരു പണിയുമില്ലേടാ നിനക്കൊക്കെ, നീയൊക്കെ തെണ്ടാന്‍ പോ എന്നായിരുന്നു ദത്തന്റെ പ്രതികരണം. ഞങ്ങളുടെ പണിയാണ് ഇതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുപടി. 

യുഡിഎഫ് ഉപരോധത്തെത്തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയത്. ഗേറ്റുകള്‍ക്ക് മുന്നില്‍ പൊലീസ് കൂറ്റന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതുവഴി ആരെയും കയറ്റിവിടില്ലെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

എന്നാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ എത്തിയതോടെയാണ് പൊലീസ് വഴങ്ങിയത്. ബാരിക്കേഡിന്റെ ഒരു ഭാഗം നീക്കിയാണ് ജീവനക്കാരെ കടത്തിവിട്ടത്. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എത്തിയത്. ജീവനക്കാരുടെ കൂട്ടത്തില്‍ പെട്ടുപോയ കാര്യം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് പൊലീസ് ഇടപെട്ട് അദ്ദേഹത്തെ സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് കടത്തി വിട്ടത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com