രാവിലെ ജോലിക്ക് പോയി, വൈകുന്നേരം വന്നപ്പോൾ വീടില്ല; ഇടിച്ചു നിരത്തി ബന്ധു 

കഴിഞ്ഞ ഒൻപതു വർഷമായി രമേഷും ഭാര്യയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ലീല
വീട് ഇടിച്ചു നിരത്തി യുവാവ്/ ടെലിവിഷൻ സ്ക്രീൻഷോട്ട്
വീട് ഇടിച്ചു നിരത്തി യുവാവ്/ ടെലിവിഷൻ സ്ക്രീൻഷോട്ട്

കൊച്ചി: വടക്കൻ പറവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് താമസിച്ചിരുന്ന വീട് ഇടിച്ചു നിരത്തി യുവാവ്. പിതൃസഹോദിയായ ലീലയെ വീട്ടിൽ നിന്നും പുറത്താക്കുന്നതിന്റെ ഭാ​ഗമായിട്ടിരുന്നു യുവാവിന്റെ പരാക്രമം. വ്യാഴാഴ്‌ച രാവിലെ ജോലിക്ക് പോയ 56കാരിയായ ലീല തിരിച്ചു വന്നപ്പോൾ‌ വീടിരുന്ന സ്ഥാനത്ത് മൺകൂബാരമായിരുന്നു ഉണ്ടായിരുന്നത്.

അവിവാഹിതയായ ലീല സഹോദര പുത്രൻ രമേഷും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ഒൻപതു വർഷമായി രമേഷും ഭാര്യയും തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ലീല പറയുന്നു. വീട്ടിൽ നിന്നും ഒഴിഞ്ഞു പോകണമെന്ന് ലീലയോട് രമേഷ് പല പ്രാവശ്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് കൂടി അവകാശപ്പെട്ട വീട്ടിൽ നിന്നും ഇറങ്ങാൻ കഴിയില്ലെന്ന് ലീല വ്യക്തമാക്കിയിരുന്നു.

ഇതിന്റെ വൈരാ​ഗ്യത്തിലാണ് രമേഷിന്റെ ഈ ക്രൂരത. അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന വസ്തുവായതിനാല്‍ വിശദമായ പരിശോധനയ്ക്കുശേഷം തുടര്‍നടപടി സ്വീകരിക്കാനാണേ് പൊലീസിന്റെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com