82കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണമാല കവര്‍ന്ന കേസ്: പ്രതിക്ക് 30 വര്‍ഷം കഠിന തടവ് 

82കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
സുമേഷ് ചന്ദ്രൻ
സുമേഷ് ചന്ദ്രൻ

തിരുവനന്തപുരം: 82കാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണമാല മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിക്ക് 30 വര്‍ഷം കഠിന തടവ്. പ്രതിക്കെതിരെ 1,40,000 രൂപ പിഴയും നെടുമങ്ങാട് അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി സുധീഷ് കുമാര്‍ വിധിച്ചു. കോഴഞ്ചേരി തണ്ണിത്തോട് ഏഴാംതല മന്നത്ത് വീട്ടില്‍ സുമേഷ് ചന്ദ്രനെയാണ്(27)കോടതി ശിക്ഷിച്ചത്. പിഴത്തുകയായ 1,40,000 രൂപ അതിജീവിതയ്ക്കു നല്‍കണമെന്നും വിധിയില്‍ പറയുന്നു.

2018ല്‍ മേലേപ്പുര തെറ്റിയോട് കോളനി പാങ്ങോട് ചരുവിള വീട്ടില്‍ താമസിക്കുന്നതിനിടെയാണ് സംഭവം.  ക്ഷേത്രത്തിലേക്ക് പോയ വയോധികയെ പ്രതി  ബലമായി പിടിച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മാല കവര്‍ന്നെന്നാണ് കേസ്. ആനപ്പാപ്പാന്‍ ആയിരുന്ന പ്രതിയെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് തിരിച്ചറിഞ്ഞത്.    

87 വയസ്സു പിന്നിട്ട അതിജീവിത മനോനില തകര്‍ന്ന അവസ്ഥയിലാണിപ്പോള്‍. കേസില്‍ 24 സാക്ഷികളെ കോടതി വിസ്തരിച്ചു. 24 രേഖകള്‍ ഹാജരാക്കിയ ഈ കേസില്‍ 10 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com