ജയിൽ ചാടി; മോഷണ കേസ് പ്രതി പിടിയിൽ

ഇന്ന് രാവിലെ ഏഴോടെയാണ് ഇയാൾ ജയിൽ ചാടിയത്. പൂനൂരിൽ നിന്നാണ് അനസിനെ പിടികൂടിയത്
അനസ്
അനസ്

കോഴിക്കോട്: കൊയിലാണ്ടി സബ് ജയിലിൽ നിന്നു ചാടിയ പ്രതി പിടിയിൽ. മോഷണ കേസിൽ റിമാൻഡിലായിരുന്ന ബാലുശ്ശേരി സ്വദേശി അനസിനെയാണ് പൊലീസ് പിടികൂടിയത്. 

ഇന്ന് രാവിലെ ഏഴോടെയാണ് ഇയാൾ ജയിൽ ചാടിയത്. പൂനൂരിൽ നിന്നാണ് അനസിനെ പിടികൂടിയത്. ‌‌‌‍

പ്രാഥമിക മർമങ്ങൾ നിർവഹിക്കാനായി പുറത്തിറക്കിയ സമയത്ത് പുറകിലെ മതിലുവഴിയാണ് ഇയാൾ ജയിൽ ചാടിയത്. മോഷണ കേസിൽ ബാലുശ്ശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു ജനറേറ്റന്റെ കോപ്പർ കമ്പികൾ മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com