കണ്ണൂര്‍: കപ്പാലത്ത് സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന ആണ്‍കുട്ടിയെ സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചു. ബിലാലി(11)ന് സാരമായി പരുക്കേറ്റിട്ടുണ്ട്. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം.
ബസിന്റെ മുന്‍ ചക്രങ്ങളില്‍ സൈക്കിള്‍ കുടുങ്ങിപ്പോയി. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷയെ മറികടന്ന് എത്തിയ ബസ് കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ ആദ്യം തളിപ്പറമ്പിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ തര്‍ക്കമുണ്ടാകുകയും നാട്ടുകാര്‍ ബസിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക