ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: ജോസ് കെ മാണി

സ്റ്റുഡന്റ്സ് വിങ്ങിലും ഒരുമിച്ചു പോകണമെന്ന് തന്നെയാണ് കേരള കോൺ​ഗ്രസിന്റെ ആ​ഗ്രഹം
ജോസ് കെ മാണി/ ഫെയ്സ്ബുക്ക്
ജോസ് കെ മാണി/ ഫെയ്സ്ബുക്ക്
Updated on

കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. അതിനേക്കാൾ വലിയ ഉത്തരവാദിത്തം പാർട്ടി തന്നിൽ ഏൽപ്പിച്ചിരിക്കുകയാണ്. ലോക്സഭയിലേക്ക് സ്ഥാനാർത്ഥിയാകാനില്ലെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിട്ടുള്ളതാണെന്നും ജോസ് കെ മാണി പറഞ്ഞു. 

കോളജ് കാമ്പസുകളിൽ കേരള കോൺ​ഗ്രസിന്റെ വിദ്യാർത്ഥി വിഭാ​ഗത്തെ എസ്എഫ്ഐ അടിച്ചമർത്തുന്നു എന്ന തരത്തിൽ പാർട്ടി കമ്മിറ്റിയിൽ കമന്റൊന്നും ഉയർന്നു വന്നിട്ടില്ല. അതെല്ലാം തെറ്റായ വാർത്തകളാണ്. പക്ഷെ കാമ്പസുകളിൽ എൽഡിഎഫ് ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യങ്ങളുണ്ട്. 

പല സ്ഥലങ്ങളിലും അങ്ങനെ പോകാത്തതുണ്ട്. അത് ഇടതുമുന്നണിയുടെ ശ്രദ്ധയിൽപ്പെടുത്താറുമുണ്ട്. സ്റ്റുഡന്റ്സ് വിങ്ങിലും ഒരുമിച്ചു പോകണമെന്ന് തന്നെയാണ് കേരള കോൺ​ഗ്രസിന്റെ ആ​ഗ്രഹം. പല സ്ഥലങ്ങളിലും അങ്ങനെ വരുന്നില്ല എന്ന വിഷമമുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com