യുഎഇയിൽ മലയാളി വിദ്യാർത്ഥി കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്
റൂബന്‍ പൗലോസ്
റൂബന്‍ പൗലോസ്

അജ്മാൻ: യുഎഇയിലെ അജ്മാനില്‍ മലയാളി വിദ്യാര്‍ത്ഥിയെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസ് (സച്ചു 17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. 

ചേംബര്‍ ഓഫ് കൊമേഴ്‌സിന് അടുത്ത് ആറുനില കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണ് വീണത്. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യത്തിൽ വ്യക്തതയില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അജ്മാനില്‍ സംരംഭകനായ പൗലോജ് ജോര്‍ജാണ് പിതാവ്. ദുബായ് അല്‍ തവാറില്‍ നഴ്‌സായ ആശാ പൗലോസാണ് മാതാവ്. സഹോദരിമാര്‍: രൂത്ത് സൂസന്‍ പൗലോസ്, റുബീന സൂസന്‍ പൗലോസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com