സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണം; സർക്കാരിനോട് സപ്ലൈകോ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണു സപ്ലൈകോയുടെ വാദം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സബ്സിഡി സാധനങ്ങളുടെ വില അടിയന്തരമായി വർധിപ്പിക്കണമെന്ന് സപ്ലൈകോ. 13 സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കണമെന്നാണ് ആവശ്യം. ഇതു സംബന്ധിച്ച കത്ത് ഭക്ഷ്യമന്ത്രി ജിആർ അനിൽ മുഖ്യമന്ത്രിക്ക് കൈമാറി. 

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റു വഴിയില്ലെന്നാണു സപ്ലൈകോയുടെ വാദം.  20–30% വില കുറച്ച് ഫ്രീ സെയിൽ സബ്സിഡി നിരക്കിൽ നൽകുന്ന 28 ഉൽപന്നങ്ങളുടെ വില കൂട്ടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

500 കോടി രൂപ ഉടൻ കിട്ടാതെ പിടിച്ചുനിൽക്കാനാവില്ലെന്നും സപ്ലൈകോ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 11 വർഷമായി വിപണി ഇടപെടൽ നടത്തിയ ഇനത്തിൽ 1525.34 കോടി രൂപ സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com