സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റി, ഫോണും പണവും കവര്‍ന്നു, വഴിയില്‍ ഇറക്കിവിട്ടു; അറസ്റ്റ് 

കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍
രാജീവ്
രാജീവ്

ആലപ്പുഴ: കാറില്‍ കയറ്റിക്കൊണ്ടുപോയ ശേഷം യുവതിയുടെ മൊബൈല്‍ ഫോണും 2,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. ചങ്ങനാശ്ശേരി വാഴപ്പള്ളി പടിഞ്ഞാറ് കുമരങ്കരി ആറുപറയില്‍ വീട്ടില്‍ എന്‍ ആര്‍ രാജീവ് (31) ആണ് പിടിയിലായത്. 

കഴിഞ്ഞ 21ന് ആണ് സംഭവം. തിരുവല്ല കവിയൂര്‍ ഭാഗത്ത് ഹോം നഴ്‌സായി ജോലിചെയ്തിരുന്ന യുവതി വീട്ടില്‍നിന്നു സ്വദേശത്തേക്ക് പോകുവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം കാറിലെത്തിയ രാജീവ് തിരുവല്ല ബസ് സ്റ്റാന്‍ഡില്‍ വിടാമെന്ന് വാഗ്ദാനം നല്‍കി കയറ്റി. പിന്നിലെ സീറ്റില്‍ കയറാന്‍ ശ്രമിച്ച യുവതിയെ നിര്‍ബന്ധിച്ച് കാറിന്റെ മുന്‍സീറ്റില്‍ കയറ്റിയശേഷം തിരുവല്ലയിലിറക്കാതെ കാറില്‍ ചുറ്റിയടിച്ചു. 

യുവതിയുടെ മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന പണവും കൈക്കലാക്കിയശേഷം ചെങ്ങന്നൂര്‍ ടൗണിലെ ഇടറോഡില്‍ ഇറക്കി വിട്ടു. തുടര്‍ന്ന് ഇയാള്‍ കാറോടിച്ചു കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് രാജീവിനെ തിരിച്ചറിഞ്ഞത്. 

വാടകയ്‌ക്കെടുത്ത കാറിലായിരുന്നു യുവതിയെ കൊണ്ടുപോയത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ പ്രതിയെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു. തിങ്കളാഴ്ച കാലത്ത് പന്തളം ചേരിക്കല്‍ ഭാഗത്തുനിന്നു പ്രതിയെ വാഹനം സഹിതം പിടികൂടുകയായിരുന്നു. യുവതിയുടെ 18,000 രൂപ വില വരുന്ന മൊബൈല്‍ ഒരു കടയില്‍ വിറ്റതായും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com