പുതിയ പാര്‍ട്ടിയില്ല; ദേവഗൗഡയുടെ പ്രസിഡന്റ് പദം സ്വയം ഇല്ലാതായി; ഇടതുമുന്നണിയില്‍ നിന്ന് ഒരു സമ്മര്‍ദവുമില്ല

കൊച്ചിയില്‍ ചേര്‍ന്ന ജെഡിഎസ് കേരള ഘടകത്തിന്റെ വിശാല യോഗത്തിന്റെതാണ് തീരുമാനം.
മാത്യു ടി തോമസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു
മാത്യു ടി തോമസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു


കൊച്ചി: എന്‍ഡിഎയ്‌ക്കൊപ്പം ചേരാനുള്ള ജെഡിഎസ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം തള്ളി കേരളഘടകം. പാര്‍ട്ടി നേതൃത്വം എന്‍ഡിഎയ്‌ക്കൊപ്പം പോയിട്ടില്ല.  ദേശീയ നേതൃത്വത്തിലെ ചില വ്യക്തികളാണ് പോയത്. അത് പാര്‍ട്ടി ദേശീയ പ്ലീനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിനെതിരാണ്. പാര്‍ട്ടി പ്രമേയത്തിനെതിരെ നിലപാട് എടുത്തതോടെ ദേവഗൗഡയുടെ പ്രസിഡന്റ് സ്ഥാനം സ്വയം ഇല്ലാതായെന്നും കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.

കൊച്ചിയില്‍ ചേര്‍ന്ന ജെഡിഎസ് കേരള ഘടകത്തിന്റെ വിശാല യോഗത്തിന്റെതാണ് തീരുമാനം. കേന്ദ്ര നേതൃത്വത്തിനൊപ്പമില്ലെന്ന ഒക്ടോബര്‍ ഏഴിനെടുത്ത തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രസിഡന്റ് പറഞ്ഞു. എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം ദേശീയ നേതൃത്വത്തിന്റേതല്ല. കേന്ദ്ര നിര്‍വാഹക സമിതിയോ ദേശീയ സമിതിയോ അത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ല. പ്രസിഡന്റ് ദേവഗൗഡയും എച്ച്ഡി കുമാരസ്വാമിയും ഏകപക്ഷീയമായി എടുത്ത തീരുമാനമാണ്. ഈ നിലപാടിനോട് യോജിപ്പില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.  ഇതരസംസ്ഥാനങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും ഗൗഡയുടെ നിലപാട് എതിര്‍ക്കുന്നവരെ യോജിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പുതിയ പാര്‍ട്ടി രൂപികരിക്കില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു.


ദേശീയ പ്ലീനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണ് ദേശീയ നേതൃത്വത്തിലെ ചിലയാളുകള്‍ കൈക്കൊണ്ടത്. പ്ലീനത്തിന് വിരുദ്ധമായ നിലപാടെടുക്കുമ്പോള്‍ ദേവഗൗഡ സ്വയം ദേശീയ പ്രസിഡന്റല്ലാതായി മാറി. പാര്‍ട്ടി പ്ലീനം അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ അടിയുറച്ചുനിന്ന് പ്രവര്‍ത്തിക്കുന്നതാണ് കേരളാ ഘടകം. അതിനാല്‍ത്തന്നെ യഥാര്‍ഥ ജെഡിഎസ്. തങ്ങളാണ്. ദേശീയ നേതൃത്വത്തിലെ ആളുകളുടേത് അഭിപ്രായമാണ്. തങ്ങളുടേതാണ് പാര്‍ട്ടി നിലപാടെന്നും  ഇടതുപക്ഷത്തുനിന്ന് ഒരുതരത്തിലുള്ള സമ്മര്‍ദവുമില്ലെന്നും മാത്യു ടി തോമസ് പറഞ്ഞുമാത്യു ടി തോമസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com