മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ; ടിസൺ തച്ചങ്കരി കയ്യേറിയ 7.07 ഏക്കർ ഭൂമി ഏറ്റെടുത്തു

ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്  ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്
കയ്യേറ്റം ഒഴിപ്പിക്കൽ /ടിവി ദൃശ്യം
കയ്യേറ്റം ഒഴിപ്പിക്കൽ /ടിവി ദൃശ്യം

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. വൻകിട കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലിൽ ടീസൺ തച്ചങ്കരി ഭൂമി കയ്യേറിയത് ഒഴിപ്പിച്ചു. മൂന്നാർ കാറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും ഏറ്റെടുത്തു. 7.07 ഏക്കർ സ്ഥലമാണ് ഒഴിപ്പിച്ചത്. 

ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ്  ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്നത്. പുലർച്ചെ തന്നെ ദൗത്യസംഘം ചിന്നക്കനാലിലെത്തിയിരുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളെ 30 ദിവസത്തിനകം മാറ്റിപാർപ്പിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. 

ചിന്നക്കനാലിൽ സിമൻറ് പാലത്തിന് സമീപം അടിമാലി സ്വദേശി ജോസ് ജോസഫ് കയ്യേറി കൃഷി നടത്തിയിരുന്ന 2.2 ഏക്കർ ഭൂമിയും ദൗത്യസംഘം ഏറ്റെടുത്തു.  റവന്യൂ പുറമ്പോക്കും ആനയിറങ്കൽ ഡാമിൻറെ ക്യാച്ച്മെൻറ് ഏരിയയിലുള്ള കെഎസ്ഇബി ഭൂമിയും കയ്യേറിയാണ്  കൃഷി നടത്തിയിരുന്നത്.

പളളിവാസലിൽ റോസമ്മ കർത്തായുടെ കൈവശമിരുന്ന എഴുപത്തിയഞ്ചു സെൻറ് സ്ഥലം ഒഴിപ്പിച്ചു. പള്ളിവാസലിൽ റോസമ്മ കർത്തക്ക് വേറെ വീട് ഇല്ലാത്തതിനാൽ വീട്ടിൽ നിന്നും ഇവരെ ഒഴിപ്പിച്ചിട്ടില്ല. ജില്ലയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ നിയോഗിച്ചിട്ടുള്ള ദൗത്യ സംഘമാണ് ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com