വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോ?, റിപ്പോര്‍ട്ട് ചെയ്യുന്നവിധം- വീഡിയോ 

റിപ്പോര്‍ട്ട് ചെയ്യുന്നവിധം വിശദീകരിച്ച് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: നിങ്ങളുടെയോ, സുഹൃത്തിന്റെയോ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടോ?... ഇത്തരം വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെ കുറിച്ച് ഉപയോക്താവിന് തന്നെ റിപ്പോര്‍ട്ട് ചെയ്യാനാവും. റിപ്പോര്‍ട്ട് ചെയ്യുന്നവിധം വിശദീകരിച്ച് കേരള പൊലീസ് ഫെയ്‌സ്ബുക്കില്‍ വീഡിയോ പങ്കുവെച്ചു.

'ആദ്യം ഫെയ്ക് പ്രൊഫൈലിലേക്ക് പോകുക. ത്രീ ഡോട്ട്‌സില്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം റിപ്പോര്‍ട്ട് പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യണം. pretending to be someone ലും നിങ്ങളുടെ സ്വന്തം പ്രൊഫൈല്‍ ആണെങ്കില്‍ me ലും ക്ലിക്ക് ചെയ്യണം. അതിന് ശേഷം സബ്മിറ്റ്, then എന്നിവ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. ഇത്രയും ചെയ്ത് കഴിഞ്ഞാല്‍ ഫെയ്‌സ്ബുക്ക് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്'- കേരള പൊലീസ് വിശദീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com