വീണ്ടും ഇരുട്ടടി!; വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന നാളെ മുതല്‍. നിലവിലെ താരിഫ് കാലാവധി ഇന്നവസാനിക്കുന്ന പശ്ചാത്തലത്തില്‍ നിരക്ക് വര്‍ധന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ യോഗം ചേര്‍ന്നു. ഇന്നുതന്നെ ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യൂണിറ്റിന് 41 പൈസ വരെ ശരാശരി വര്‍ധിപ്പിക്കണമെന്നതാണ് കെഎസ്ഇബിയുടെ ആവശ്യം. കെഎസ്ഇബിയുടെ ആവശ്യം മുന്‍നിര്‍ത്തി മെയ് മാസത്തില്‍ തന്നെ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ വിവിധ കാരണങ്ങളാണ് പഴയ താരിഫ് തന്നെ നീട്ടി നല്‍കുകയായിരുന്നു. 41 പൈസയുടെ വര്‍ധന ഉണ്ടാവില്ലെന്നാണ് സൂചന. 

അഞ്ചുവര്‍ഷത്തേയ്ക്കുള്ള താരിഫ് പ്രഖ്യാപിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. എന്നാല്‍ നാലുവര്‍ഷത്തേയ്ക്കുള്ള താരിഫ് പ്രഖ്യാപിക്കാനാണ് സാധ്യത. 19 പൈസയുടെ സർചാർജ് ഒഴിവാക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 19 പൈസയുടെ സര്‍ചാര്‍ജ് കൂടി വരികയാണെങ്കില്‍ വലിയ തോതില്‍ വൈദ്യുതി നിരക്ക് കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com