60 കൊല്ലത്തിലധികം പഴക്കം, പെരുമ്പാവൂരിലെ ഐഒസി പെട്രോൾ പമ്പിന് ഇനി പുതിയ മുഖം; കേരളത്തിലെ ആദ്യ ഹെറിറ്റേജ് റീട്ടെയ്ൽ ഔട്‌ലെറ്റ്‌

പെരുമ്പാവൂരിൽ എംസി റോഡിൽ കാലടിക്കു സമീപമുള്ള ഐഒസി പെട്രോൾ പമ്പാണ് കേരളത്തിൽ പദ്ധതിയുടെ ഭാഗമായി കമനീയമായി പുനർനിർമിച്ചത്
പെരുമ്പാവൂരിലെ ഐഒസിയുടെ ഹെറിറ്റേജ് റീട്ടെയ്ൽ ഔട്‌ലെറ്റ്
പെരുമ്പാവൂരിലെ ഐഒസിയുടെ ഹെറിറ്റേജ് റീട്ടെയ്ൽ ഔട്‌ലെറ്റ്

പെരുമ്പാവൂർ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കേരളത്തിലെ ആദ്യത്തെ ഹെറിറ്റേജ് റീട്ടെയ്ൽ ഔട്‌ലെറ്റിന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് പെരുമ്പാവൂരിൽ നടന്നു. ഐഒസി ചീഫ് ജനറൽ മാനേജർ സഞ്ജീവ് കുമാർ ബഹ്‌റ ഉദ്ഘാടനം നിർവഹിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഓരോ ഔട്‌ലെറ്റുകൾ വീതമാണ് ഹെറിറ്റേജ് കേന്ദ്രങ്ങളായി 'ഇന്ത്യൻ ഓയിൽ ദിന'മായ സെപ്റ്റംബർ ഒന്നിന് കോർപ്പറേഷൻ പുനരവതരിപ്പിച്ചത്.

ഓരോ സംസ്ഥാനത്തെയും കല, സംസ്ക്കാരം, കൃഷി, ജീവജാലങ്ങൾ തുടങ്ങിയവയുടെയെല്ലാം മാതൃകകൾ ഹെറിറ്റേജ് ഔട്‌ലെറ്റുകളിൽ പ്രദർശിപ്പിക്കും. പെരുമ്പാവൂരിൽ എംസി റോഡിൽ കാലടിക്കു സമീപമുള്ള ഐഒസി പെട്രോൾ പമ്പാണ് കേരളത്തിൽ പദ്ധതിയുടെ ഭാഗമായി കമനീയമായി പുനർനിർമിച്ചത്.

60 കൊല്ലത്തിലധികം പഴക്കമുള്ള പെരുമ്പാവൂരിലെ ഔട്‌ലെറ്റ്‌ ഐഒസിയുടെ കേരളത്തിലെ ആദ്യത്തെ പമ്പുകളിലൊന്നാണ്. ഹെറിറ്റേജ് ഔട്‌ലെറ്റായി പെരുമ്പാവൂർ തിരഞ്ഞെടുക്കാനുള്ള കാരണവും അതു തന്നെയാണെന്ന് കമ്പനിയുടെ കേരളത്തിലെ റീട്ടെയ്ൽ വിഭാഗം മേധാവി ദീപു മാത്യു പറഞ്ഞു. കേരളീയ ശൈലിയിലുള്ള സോപാനം, ചുണ്ടൻവള്ളം, കഥകളി, മോഹിനിയാട്ടം, കേരളത്തിലെ തനത് കാർഷിക വിളകൾ, നാട്ടുപൂക്കൾ, നീലക്കുറിഞ്ഞി, ആന തുടങ്ങിയ രൂപങ്ങൾക്കൊപ്പം ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു.

മൂന്നു മാസത്തോളമെടുത്താണ് ജോലികൾ പൂർത്തിയാക്കിയതെന്ന് കലാസൃഷ്ടികൾക്ക് നേതൃത്വം നൽകിയ കെഎം സിയാദ്, അജിത് കുമാർ എന്നിവർ പറഞ്ഞു. പെട്രോൾ പമ്പിലൂടെ കടന്നുപോകുന്ന യാത്രികർക്ക് ഒറ്റ നോട്ടത്തിൽ തന്നെ കേരളത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും കുറിച്ച് അറിവ് പകർന്നു നൽകുകയാണ് ലക്ഷ്യം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com