ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നു; ജെയ്കിന്റെ ഭാര്യ പരാതി നല്‍കി

തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമില്‍ നിന്നാണെന്ന് ഗീതു പറഞ്ഞു
GEETHU_THOMAS
GEETHU_THOMAS

കോട്ടയം:  പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന്റെ ഭാര്യ ഗീതു തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിയമനടപടിക്കൊരുങ്ങി എല്‍ഡിഎഫ്. ഗര്‍ഭിണിയായ ഗീതു വോട്ടുതേടാനിറങ്ങിയ ദൃശ്യങ്ങള്‍ വച്ചായിരുന്നു സൈബര്‍ ആക്രമണം. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.  ആതേസമയം സംഭവത്തില്‍ ജെയ്കിന്റെ ഭാര്യ എസ് പിക്ക് പരാതി നല്‍കി. വ്യക്തിപരമായ ആക്രമണങ്ങള്‍ പാടില്ലെന്ന് ഗീതു പറഞ്ഞു.

തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത് കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമില്‍ നിന്നാണെന്ന് ഗീതു പറഞ്ഞു. 'ഗര്‍ഭിണിയെന്ന് പറയപ്പെടുന്ന ജെയ്കിന്റെ ഭാര്യയെ വിട്ടുവോട്ട് പിടിക്കുന്നുവെന്നരീതിയിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഒന്‍പതുമാസം ഗര്‍ഭിണിയായ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല'- ഗീതു മാധ്യമങ്ങളോട് പറഞ്ഞു.

നിറവയറുള്ള ഭാര്യയെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഇറക്കി സഹതാപമുണ്ടാക്കി വോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന രീതിയിലാണ് ആക്ഷേപപ്രചാരണം. ഫാന്റം പൈലി എന്ന അക്കൗണ്ടില്‍നിന്നാണ് ഗീതു വോട്ട് അഭ്യര്‍ഥിക്കാന്‍ പോകുന്ന വീഡിയോ എഡിറ്റ് ചെയ്ത് സൈബര്‍ ആക്രമണം ഉണ്ടായത്. പോസ്റ്റിന് താഴെ നിരവധിപേര്‍ മോശം കമന്റുകളുമായി രംഗത്തെത്തി. 'എന്തെങ്കിലും തരണേ' എന്ന വിധത്തില്‍ വോട്ട് യാചിക്കുംവിധമാണ് ഗീതുവിന്റെ വീഡിയോയ്ക്ക് ഒപ്പമുള്ള ശബ്ദം. ഗര്‍ഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യയെ ഇലക്ഷന്‍ പ്രചാരണത്തിന് ഇറക്കി സഹതാപം ഉണ്ടാക്കുന്നത് പുതുപ്പള്ളിയില്‍ ചെലവാകില്ല ജെയ്ക് മോനേ' എന്നായിരുന്നു വീഡിയോ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com