കേരളം
ഇടുക്കിയിൽ വെള്ളച്ചാട്ടം കാണാനെത്തിയ 21കാരി കുഴഞ്ഞുവീണു മരിച്ചു
കുടുംബാംഗങ്ങൾക്കൊപ്പം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോഴാണ് കുഴഞ്ഞുവീണത്
തൊടുപുഴ: ഇടുക്കി വളഞ്ഞങ്ങാനത്തു വെള്ളച്ചാട്ടം കാണാനെത്തിയ യുവതി കുഴഞ്ഞുവീണു മരിച്ചു. കൊല്ലം മഞ്ഞക്കര നെടുമ്പന എച്ച്എസ് വില്ലയിൽ എ സലീമിന്റെയും ബി മധുജയുടെയും മകൾ സഫ്ന സലിം(21) ആണു മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം വെള്ളച്ചാട്ടത്തിനു സമീപം നിൽക്കുമ്പോഴാണ് കുഴഞ്ഞുവീണത്. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. വെളിച്ചിക്കാല ബഥരിയ ബിഎഡ് കോളജിലെ ഒന്നാം വർഷ ബിഎഡ് വിദ്യാർഥിയാണ് സഫ്ന.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ