'മുഖത്തു മുളകുപൊടി എറിഞ്ഞ് കാറില്‍ വലിച്ചു കയറ്റാന്‍ ശ്രമിച്ചു'; ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

കാഞ്ഞൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാലടി: കാഞ്ഞൂരില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അങ്കമാലിയിലെ സ്പെഷ്യല്‍ സ്‌കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം കാറില്‍ വലിച്ചു കേറ്റാന്‍ ശ്രമിക്കുകയായിരുന്നു എന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. 

21കാരനായ വിദ്യാര്‍ത്ഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. രക്ഷപ്പെട്ട വിദ്യാര്‍ത്ഥി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് വീട്ടിലെത്തിയത്.  പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com