നാമജപയാത്രയ്‌ക്കെതിരായ കേസ് പിന്‍വലിക്കാം; പൊലീസിന് നിയമോപദേശം

അസിസന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ മനുവാണ് കന്റോണ്‍മെന്റ് പൊലീസിന് നിയമോപദേശം നല്‍കിയത്.
എന്‍എസ്എസ് നാമജപയാത്രയുടെ ടെലിവിഷന്‍ ദൃശ്യം
എന്‍എസ്എസ് നാമജപയാത്രയുടെ ടെലിവിഷന്‍ ദൃശ്യം


തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദശം.ഘോഷയാത്രയില്‍ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല. നാമജപയാത്രക്കെതിരെ വ്യക്തികളോ സംഘടനകളോ ആരും പരാതിപ്പെടാത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാമെന്നാണ് നിയമോപദേശം. അസിസന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ മനുവാണ് കന്റോണ്‍മെന്റ് പൊലീസിന് നിയമോപദേശം നല്‍കിയത്.

ഓഗസ്റ്റ് 2നു പാളയം ഗണപതി ക്ഷേത്രത്തിനു സമീപം എന്‍എസ്എസ് നേതൃത്വത്തില്‍ നാമജപയാത്ര നടത്തിയതിന്റെ പേരില്‍ വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെതിരെയും കണ്ടാല്‍ അറിയാവുന്ന ആയിരത്തോളം പ്രവര്‍ത്തകരെയും പ്രതി ചേര്‍ത്താണു കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. അനുമതി നേടാതെയാണ് മാര്‍ച്ച് നടത്തിയതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. അതേസമയം, അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് കടതിയുടെ ചോദ്യത്തിന് മറുപടിയും നല്‍കി. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കുക എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com