പീച്ചിയിൽ തോണി മറിഞ്ഞ് അപകടം; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

എൻഡിആർഎഫും ഫയർ ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: പീച്ചി റിസർവോയറിൽ തോണി മറിഞ്ഞ് കാണാതായ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. വാണിയംപാറ പുള്ളിക്കാട് സ്വദേശികളായ അജിത്, വിപിൻ, സിറാജ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം തോണിയിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാൾ രക്ഷപ്പെട്ടിരുന്നു. 

എൻഡിആർഎഫും ഫയർ ഫോഴ്സും സംയുക്തമായി നടത്തിയ തിരച്ചലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. 

മരുതുകുഴിയിൽ നിന്നാണ് സംഘം യാത്ര തുടങ്ങിയത്. ആനവാരിയിൽ തോണി അടുപ്പിച്ചിരുന്നു. തുഴഞ്ഞു ക്ഷീണിച്ചു എന്നു പറഞ്ഞ് സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് കരയിൽ നിന്നു. പിന്നീട് മൂവർ സംഘം യാത്ര തുടരുകയായിരുന്നുവെന്നും പിന്നാലെയാണ് അപകടം നടന്നതെന്നുമാണ് ശിവപ്രസാദ് നാട്ടുകാരോടു പറഞ്ഞത്. 

ഇന്നലെ തന്നെ ഫയർ ഫോഴ്സും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ഇരുട്ടിയതോടെ തിരച്ചിൽ ദുഷ്കരമായി. 

പിന്നീട് ഇന്ന് രാവിലെ എട്ട് മണിയോടെ തിരച്ചിൽ പുനരാരംഭിച്ചു. 11 മണിയോടെ അജിത്തിന്റെയും വിപിനിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഉച്ചയോടെ സിറാജിന്റെ മൃതദേഹവും ലഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com