മാസപ്പടി വിവാദം: അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: മാസപ്പടി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമന്ത്രിമാരായ പി കെ  കുഞ്ഞാലിക്കുട്ടി, വി കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിവിഷൻ ഹർജി. കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് കോടതിയെ സമീപിച്ചത്. ഹർജി ഇന്നു പരിഗണിച്ചേക്കും. 

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി, മകൾ വീണ ഉൾപ്പെടെ 12 പേർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണം ആവശ്യപ്പെട്ട് ​ഗിരീഷ് ബാബു നൽകിയ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ തള്ളിയിരുന്നു. വിജിലൻസ് കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് റിവിഷൻ ഹർജിയുമായി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. 

ഹർജിയിൽ ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നും ആദായ നികുതി ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രം അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്നും മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 

രണ്ട് വ്യക്തികളോ ഒരു കമ്പനിയുമായുളള സാമ്പത്തിക ഇടപാട് മാത്രമായി ഇതിനെ കാണാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നുമാണ് ഹർജിക്കാരൻ ആവശ്യപ്പെടുന്നത്. കേസിൽ ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുളള മറ്റു നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com