പുതുപ്പള്ളിയില്‍ കനത്ത പോളിങ്; 4  മണിവരെ 66 ശതമാനം; 1,10,000 പേര്‍ വോട്ടുചെയ്തു

സ്ത്രീകളാണ് വോട്ടുരേഖപ്പെടുത്തിവരില്‍ കൂടുതല്‍. 58,900 സ്ത്രീകള്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി.
വോട്ട് ചെയ്യാനായി ക്യൂനില്‍ക്കുന്നവര്‍/ ട്വിറ്റര്‍
വോട്ട് ചെയ്യാനായി ക്യൂനില്‍ക്കുന്നവര്‍/ ട്വിറ്റര്‍

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് അവസാനമണിക്കൂറിലേക്ക് കടക്കവേ, കനത്ത പോളിങ്. നാലുമണിയോടെ പോളിങ് 66.54 ശതമാനം രേഖപ്പെടുത്തി. വോട്ടു ചെയ്തവരുടെ എണ്ണം 1,10,000 പിന്നിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  നാലുമണി വരെ രേഖപ്പെടുത്തിയത് 59.43 ശതമാനമായിരുന്നു. സ്ത്രീകളാണ് വോട്ടുരേഖപ്പെടുത്തിവരില്‍ കൂടുതല്‍. 58,900 സ്ത്രീകള്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി.

രാവിലെ ഏഴുമണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. വൈകിട്ട് ആറുവരെയാണ് വോട്ടിങ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപേരാണു മത്സരരംഗത്തുള്ളത്. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസുമാണ് മുഖ്യ എതിരാളികള്‍. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 182 ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് മണര്‍കാട് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല. 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളിയുടെ വിധി കുറക്കുന്നത്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കമുള്ളവരാണ് വോട്ടര്‍മാര്‍. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു യുഡിഎഫിന്റെ മുഖ്യ പ്രചാരണം. വികസന വിഷയങ്ങള്‍ ഉന്നയിച്ചാണ് എല്‍ഡിഎഫ് വോട്ട് തേടിയത്.

ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് അയര്‍ക്കുന്നത്തും വാകത്താനത്തുമാണ്. അയര്‍ക്കുന്നം വാകത്താനം പഞ്ചായത്തുകളില്‍ 28 പോളിങ് ബൂത്തുകള്‍ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിങ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്, 13 എണ്ണം. പോളിങ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ മൊബൈലിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സായുധസേന ഉള്‍പ്പെടെ 675 പൊലീസുകാര്‍ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയിലുണ്ട്. സുരക്ഷ മേല്‍നോട്ട ചുമതല ജില്ല പൊലീസ് മേധാവിക്കും 5 ഡിവൈഎസ്പിമാര്‍ക്കുമാണ്. കൂടാതെ 64 അംഗ കേന്ദ്ര സായുധ പൊലീസ് സേനയെയും മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com