വിധിയെഴുതി പുതുപ്പള്ളി; പോളിങ് 73.05 ശതമാനം, വോട്ട് ചെയ്യാൻ സാധിക്കാതെ നിരവധി പേർ

അതിനിടെ പലർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന പരാതിയും ഉയർന്നു. വോട്ടു ചെയ്യാൻ എത്തിയവർക്ക് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു
വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നവർ തിരിച്ചറിയൽ രേഖ ഉയർത്തി കാണിക്കുന്നു/ ട്വിറ്റർ
വോട്ട് ചെയ്യാൻ ക്യൂവിൽ നിൽക്കുന്നവർ തിരിച്ചറിയൽ രേഖ ഉയർത്തി കാണിക്കുന്നു/ ട്വിറ്റർ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 73.05 ശതമാനം പോളിങ്. ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോഴും പല ബൂത്തുകളിലും ക്യൂവിൽ ആളുകളുണ്ടായിരുന്നു. ​പോളിങ് സ്റ്റേഷന്റെ ​ഗെയ്റ്റ് അടച്ച ശേഷം വോട്ടർമാർക്ക് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം നൽകി. 182 പോളിങ് സ്റ്റഷനുകളിലായി 73.05 ശതമാനമാണ് പോളിങ് രേറപ്പെടുത്തിയത്. 

ഉച്ചയാകുമ്പോൾ തന്നെ 50 ശതമാനം പോളിങ് നടന്നു. മഴ ഭീഷണി ഒഴിഞ്ഞതോടെ വൈകീട്ടാകുമ്പോഴേക്കും പല ബൂത്തുകളിലും തിരക്ക് കൂടി. 

അതിനിടെ പലർക്കും വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്ന പരാതിയും ഉയർന്നു. വോട്ടു ചെയ്യാൻ എത്തിയവർക്ക് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടി വന്നു. പോളിങ് വൈകിയത് സംശയാസ്പദമാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് ​മണർക്കാട് ​ഗവ. എൽപി സ്കൂളിലും ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക്ക് സ്കൂളിലും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയാണ്. അതിനാൽ അദ്ദേഹത്തിനു പുതുപ്പള്ളിയിൽ വോട്ടില്ല.

നാല് മണിയോടെ പോളിങ് 66.54 ശതമാനം രേഖപ്പെടുത്തിയിരുന്നു. വോട്ടു ചെയ്തവരുടെ എണ്ണം 1,10,000 പിന്നിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  നാലുമണി വരെ രേഖപ്പെടുത്തിയത് 59.43 ശതമാനമായിരുന്നു. സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്തിവരില്‍ കൂടുതല്‍. 58,900 സ്ത്രീകള്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്കു മുന്നേ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com